ഫത്തോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ജംഷെദ്പുര്‍ എഫ്‌സി, എഫ്‌സി ഗോവയെ തോല്‍പിച്ചു. 2-1നായിരുന്നു ജംഷെദ്പുരിന്റെ ജയം.
ആദ്യ പകുതിയുടെ അവസാന നിമിഷം അര്‍മന്ദൊ സാദിഖു നേടിയ ഗോളിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്.
എന്നാല്‍ 74-ാം ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച ജാവിയര്‍ സിവേരിയൊ ജംഷെദ്പുരിനെ ഒപ്പമെത്തിച്ചു. മത്സരം അവസാനിക്കാന്‍ ഏതാനും നിമിഷം മാത്രം ബാക്കി നില്‍ക്കെ ജോര്‍ദാന്‍ മുറെ ജംഷെദ്പുരിനായി വിജയഗോള്‍ നേടി.

By admin

Leave a Reply

Your email address will not be published. Required fields are marked *