Health Tips : ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഈ ഏഴ് പച്ചക്കറികൾ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും

പച്ചക്കറികൾ നിർബന്ധമായും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. 
പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ കുടലിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കാരണം അവ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ദിവസവും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…

ചീര

ചീരയിൽ മിതമായ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 100 ഗ്രാമിന് ഏകദേശം 2-3 ഗ്രാം പ്രോട്ടീനുണ്ട്. രോഗപ്രതിരോധ പ്രവർത്തനം, കാഴ്ച ശക്തി കൂട്ടുക, അസ്ഥികളുടെ ആരോഗ്യം എന്നിവയ്ക്കെല്ലാം ചീര മികച്ചതാണ്. ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളും ചീരയിലുണ്ട്. ചീരയിൽ ല്യൂട്ടിൻ, ക്വെർസെറ്റിൻ എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.

​ഗ്രീൻ പീസ്

ഗ്രീൻ പീസ് ഒരു പോഷകസമൃദ്ധമായ പയർവർഗ്ഗമാണ്. 100 ഗ്രാമിന് ഏകദേശം 7 ഗ്രാം പ്രോട്ടീനും 5-6 ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും അവയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം, രോഗപ്രതിരോധ പ്രവർത്തനം, ഊർജ്ജ ഉപാപചയം എന്നിവയെ പിന്തുണയ്ക്കുന്നു. ഗ്രീൻ പീസിൽ ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. 

കൂൺ

100 ഗ്രാം കൂണിൽ 2-3 ഗ്രാം പ്രോട്ടീൻ ഉണ്ട്,. കൂടാതെ കലോറി കുറവാണ്. ഷിറ്റേക്ക്, റീഷി തുടങ്ങിയ ചില കൂണുകൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങളുണ്ട്. കൂണിൽ കുടലിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്ന പ്രീബയോട്ടിക്കുകളും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്ന നാരുകളും അടങ്ങിയിട്ടുണ്ട്.

കോളിഫ്ളവർ

കുറഞ്ഞ കലോറിയുള്ള പച്ചക്കറിയാണ് കോളിഫ്ളവർ. ഇതിൽ നാരുകൾ, വിറ്റാമിൻ സി, സൾഫോറാഫേൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, ക്യാൻസർ വിരുദ്ധ ഗുണങ്ങളുണ്ട്. 

മുരിങ്ങയില

100 ഗ്രാമിൽ 2.1 ഗ്രാം പ്രോട്ടീൻ മുരിങ്ങയില നൽകുന്നു. അവയുടെ ഉയർന്ന ഫൈബർ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും കാൽസ്യം, ഫോസ്ഫറസ് എന്നിവ അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

വെണ്ടയ്ക്ക‌

പ്രോട്ടീൻ, വിറ്റാമിൻ സി, കെ, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങൾ വെണ്ടയ്ക്കയിലുണ്ട്. നാരുകളും ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പന്നമാണ്. കൂടാതെ, വെണ്ടയ്ക്ക കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിനും ​ഗുണം ചെയ്യും. 

ബ്രൊക്കോളി

ബ്രൊക്കോളിയിൽ 100 ​​ഗ്രാമിൽ 2.82 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിച്ചോളൂ, കാരണം
 

By admin