അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യത്തെ ‘വന്ദേ മെട്രോ’ സർവീസ് തിങ്കളാഴ്‌ച  പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഗുജറാത്തിലെ ഭുജ്, അഹമ്മദാബാദ് നഗരങ്ങൾക്കിടയിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേ മെട്രോ സര്‍വീസ് നടത്തുന്നത്.
അഹമ്മദാബാദ്-ഭുജ് വന്ദേ മെട്രോ സർവീസ് ഒമ്പത് സ്റ്റേഷനുകളില്‍ നിര്‍ത്തി 360 കിലോമീറ്റര്‍ ദൂരം 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് എത്തിച്ചേരും. വന്ദേ മെട്രോയ്ക്ക് മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയുണ്ടാകുമെന്ന് പശ്ചിമ റെയിൽവേ അറിയിച്ചു.
അഹമ്മദാബാദ്-ഭുജ് വന്ദേ മെട്രോ പുലർച്ചെ 5:05 ന് ഭുജിൽ നിന്ന് പുറപ്പെട്ട് 10:50 ന് അഹമ്മദാബാദ് ജംഗ്ഷനിൽ എത്തിച്ചേരുമെന്ന് അധികൃതർ അറിയിച്ചു.  455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്.  ബുധനാഴ്ച മുതലാകും വന്ദേ മെട്രോയുടെ സാധാരണ സര്‍വീസ് ആരംഭിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *