മനാമ: മൈത്രി ബഹ്റൈൻ പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് കാരുണ്യത്തിന്റെ പ്രവാചകൻ എന്ന ശീർഷകത്തിൽ സെൻട്രൽ മാർക്കറ്റിലെ ക്ലീനിംഗ് തൊഴിലാളികൾക്ക് ഭക്ഷണവിതരണം ചെയ്തു കൊണ്ട് സ്നേഹവിരുന്ന് സംഘടിപ്പിച്ചു.
മൈത്രി വൈസ് പ്രസിഡൻന്റ് സക്കിർ ഹുസൈന്റെ ആദ്ധ്യ ക്ഷതയിൽ  രക്ഷാധികാരി നിസാർ കൊല്ലം ഉദ്ഘാടനം നിർവഹിച്ചു.  സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു  തുടർന്ന് പ്രമുഖ  സാമൂഹിക പ്രവർത്തകരായ സൽമാനുൽ ഫാരിസ്, റംഷാദ്, സലാം മമ്പാട്ടുമൂല, മുസ്തഫ പട്ടാമ്പി, അബ്ദുൽസലാം  എന്നിവർ ആശംസകളർപ്പിച്ചു.
മൈത്രി ബഹ്റൈൻ ജോയിൻ സെക്രട്ടറി സലിം തയ്യിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ കോയിവിള മുഹമ്മദ് കുഞ്ഞ്, റജബുദ്ധീൻ , അൻവർ ശൂരനാട് തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. ട്രഷറർ അബ്ദുൽ ബാരിയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *