കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് എഫ്‌സി മഞ്ഞപ്പടയെ 2-1ന് തകര്‍ത്തു.
വിരസമായിരുന്നു ആദ്യ പകുതി. ഗോളിനായി ഇരുടീമുകളും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. എന്നാല്‍ മത്സരത്തിലെ ക്ലൈമാക്‌സും, ആന്റി ക്ലൈമാക്‌സും രണ്ടാം പകുതിയിലായിരുന്നു.
86-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ലൂക്ക പഞ്ചാബിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജീസസ ജിമനസ് നേടിയ ഗോളിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിച്ചു.
മത്സരം സമനിലയില്‍ കലാശിച്ചെന്ന് ഉറപ്പിച്ച ആ നിമിഷം പഞ്ചാബിന്റെ മാരക പഞ്ചെത്തി. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഫിലിപ്പ് പഞ്ചാബിനായി വല കുലുക്കി. സമനിലയിലെന്ന് ഉറപ്പിച്ച മത്സരത്തില്‍ അങ്ങനെ പഞ്ചാബിന് അവിശ്വസനീയ ജയം.