കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രധാന മന്ത്രി ഷെയ്ഖ് ജാബിർ അൽ മുബാറക് അൽ സബാഹിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
2011 മുതൽ 2019 വരെ കുവൈത്ത് പ്രധാനമന്ത്രിയായിരുന്നു ഷെയ്ഖ് ജാബിർ അൽ മുബാറക്. മുമ്പ് പ്രതിരോധ മന്ത്രിയായും ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പിലാക്കിയ ഭരണാധികാരിയായിരുന്നു ഷെയ്ഖ് ജാബിർ അൽ മുബാറക് അൽ സബാഹെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാ.ന പ്രസിഡണ്ട് നാസർ അൽ മശ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.