കോഴിക്കോട്: കോഴിക്കോട്ട് അറബിക്കടലിന്റെ തീരത്ത് നൂറിലധികം പേർ അണിനിരക്കുന്ന വ്യായാമമുറക്ക് തുടക്കം കുറിച്ചു. പല ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പരിഹാരം നൽകുന്ന വ്യായാമ മുറയാണ് MEC7 ഒരുക്കിയ വ്യായാമം. ശരീരത്തിലേ രക്തയോട്ടം മെച്ചപ്പെടുത്താൻ ഏറെ ഉപകാരപ്രദമായ 7 രീതികൾ സമന്വയിപ്പിച്ചുകൊണ്ട് 21 വ്യായാമ മുറകൾ കേവലം 21 മിനുട്ടിൽ അവസാനിപ്പിക്കുംവിധം സംവിധാനം ചെയ്തിരിക്കുകയാണ്.
രാവിലെ 6.15-നു ആരംഭിക്കുന്ന ശരീരിക പ്രവർത്തനങ്ങൾ ഹൃദയ പേശികളെ ശക്തിപ്പെടുത്തുകയും രക്തചക്രമണം മെച്ചപ്പെടുത്തുകയും ചെയ്യന്നു. എയ്റോബിക് വ്യായാമത്തിൽ തുടങ്ങി കൈകൾ കൂട്ടിയടിച്ചാസ്വദിക്കുന്നതിൽ അവസാനിക്കുന്ന ചിട്ടയായ MEC7 ലോകത്തിലെല്ലായിടത്തും ആരംഭിച്ചിരിക്കുന്നതായി സംഘാടകർ അവകാശപ്പെടുന്നു.
300-ലധികം MEC7 സെന്ററുകൾ ഇതിനകം നിലവിൽ വന്നുകഴിഞ്ഞു. ചിട്ടയായ വ്യായാമത്തിൽ ഏർപ്പെടുന്നത് നിങ്ങളുടെ ശരീര പ്രതിച്ഛായ വർദ്ധിപ്പിക്കും. രോഗമുക്തമായ ശരീരത്തിൽ മരുന്നില്ലാ ജീവിതം നയിക്കാൻ MEC7 വ്യായാമ മുറകൾ ഏറെ ഉപകാരപ്രദമാകും.
പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുക, വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുക, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, സമ്മർദ്ദം കുറയ്ക്കുക, ഉറക്കം മെച്ചപ്പെടുത്തുക, വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുക എന്നിവയിലൂടെ നമ്മുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുക എന്നിങ്ങനെ നിരവധി നേട്ടങ്ങൾ MEC7 വാഗ്ദാനം ചെയ്യുന്നു.
– ഹസ്സൻ തിക്കോടി