മലപ്പുറം: എടപ്പാളില്‍ ബിവറേജില്‍ പ്രവര്‍ത്തനസമയം കഴിഞ്ഞും മദ്യം വാങ്ങി പോലീസുകാര്‍. ദൃശ്യങ്ങള്‍ പകര്‍ത്തിയ നാട്ടുകാരെ മര്‍ദിച്ചെന്നും പരാതി. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ രാത്രി 9.30ന് കണ്ടനകം ബിവറേജിലാണു സംഭവം. രണ്ടുപേര്‍ മദ്യം വാങ്ങുന്നതു കണ്ട് നാട്ടുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പോലീസുകാര്‍ ഇവരെ ചോദ്യംചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു. ചങ്ങരംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞായിരുന്നു മര്‍ദനം.