ശ്രീനഗർ: കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ വെടിയേറ്റ് മരിച്ചു.
പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് സംയുക്തമായ ഓപ്പറേഷൻ ആരംഭിച്ചത്.
ജമ്മു -കശ്മീരിലെ കിഷ്ത്വാറിൽ കഴിഞ്ഞദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.