തെലങ്കാന: തെലങ്കാനയിലെ നിസാമാബാദില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ 10 മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. ജില്ലയിലെ ഒരു ബസ് സ്റ്റേഷന് സമീപത്ത് നിന്നാണ് കുട്ടിയുടെ ശരീരം കണ്ടെത്തിയത്. മകനെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കുട്ടിയുടെ അമ്മ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
അമ്മയുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ ബോധനിലെ ഒരു ബസ് ഡിപ്പോയ്ക്ക് സമീപം കുഞ്ഞിന്റെ ശരീരം കണ്ടെത്തി.
തെരുവ് നായ്ക്കളുടെ ആക്രമണത്തിലാണ് കുട്ടി മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയുടെ കുടല്‍ മാത്രമാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും മുതിര്‍ന്ന പോലീസ് ഓഫീസര്‍ വെങ്കിട നാരായണ സ്ഥിരീകരിച്ചു.