ഡാളസ് : സ്പ്രിംഗ് ക്രീക്ക് – പാർക്കർ റോഡിൽ സെപ്റ്റംബർ 7 ശനിയാഴ്ച രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ശ്രീ വിക്ടർ വർഗ്ഗീസ് (സുനിൽ, 45 വയസ്സ്), ഭാര്യ ശ്രീമതി ഖുശ്ബു വർഗ്ഗീസ് എന്നിവർ മരണത്തിനു കീഴടങ്ങി .പരേതനായ അമേരിക്കാൻ സാഹിത്യകാരൻ അബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടർ .എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വർഗ്ഗീസിൻ്റെയും അമ്മിണി വർഗ്ഗീസിൻ്റേയും മകനാണ് വിക്ടർ വർഗീസ്. വിക്ടർ വർഗ്ഗീസിനും ഖുശ്ബു വർഗ്ഗീസിനും രണ്ട് മക്കളുണ്ട്.പൊതുദർശനം: സെപ്റ്റംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ സെഹിയോൺ മർത്തോമാ ആരാധനാലയത്തിൽ.സംസ്കാര ശുശ്രൂഷകൾ:സെപ്റ്റംബർ 21 രാവിലെ 10 മണിക്ക് സെഹിയോൺ മർത്തോമാ ആരാധനാലയത്തിൽ ആരംഭിക്കുകയും തുടർന്ന് ഭൗതിക സംസ്കാരവും നടക്കും.