ഡല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.
ജീവിതം അത്ര എളുപ്പമുള്ള ജോലി അല്ലെന്നും അതിന് കഠിനാധ്വാനവും ഉത്സാഹവും ആവശ്യമാണെന്നും അദ്ദേഹം ജനീവയില്‍ പറഞ്ഞു.
ജനീവയില്‍ നടന്ന ചടങ്ങില്‍ മോദി സര്‍ക്കാര്‍ നടത്തിയ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് സംസാരിക്കവെയാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് വേഗത്തില്‍ പണം കൈമാറ്റം ചെയ്യുമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചിരുന്നു.
ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല, അതിന് കഠിനാധ്വാനവും ഉത്സാഹവും ആവശ്യമാണ്. അധ്വാനിക്കുന്ന ആര്‍ക്കും അത് അറിയാം.
അതിനാല്‍ നിങ്ങള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്, നിങ്ങള്‍ ജീവിതത്തില്‍ കഠിനാധ്വാനം ചെയ്യണം. ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജയശങ്കര്‍ പറഞ്ഞു.