ഇടുക്കി: കുമളിയില്‍ എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍. കുമളി സ്വദേശികളായ അനൂപ് വര്‍ഗീസ്, ബിക്കു ഡാനിയേല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 60 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കുമളി ഒന്നാമൈല്‍ എക്‌സ്‌ചേഞ്ച് പടിക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ബംഗളുരുവില്‍ നിന്നാണ് എം.ഡി.എ. എത്തിച്ചതെന്ന് പ്രതികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ കുമളിയിലും പരിസര പ്രദേശങ്ങളിലും ലഹരി വില്‍പ്പന നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കുമളിയില്‍ വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.