കാസർഗോഡ്: കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി മൂ​ന്ന് സ്ത്രീ​ക​ൾ മ​രി​ച്ചു. കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി​ക​ളാ​യ ആ​ലീ​സ് തോ​മ​സ് (63), ചി​ന്ന​മ്മ (68), ഏ​യ്ഞ്ച​ൽ (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.50 നാ​യി​രു​ന്നു അ​പ​ക​ടം. കോ​ട്ട​യ​ത്തേ​ക്കു​ള്ള മ​ല​ബാ​ർ എ​ക്സ്പ്ര​സി​ൽ ക​യ​റാ​ൻ കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​നി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. മ​ല​ബാ​ർ എ​ക്സ്പ്ര​സ് വ​രു​ന്ന​ത് ര​ണ്ടാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ലാ​ണെ​ന്നു ക​രു​തി അ​വി​ടെ കാ​ത്തു​നി​ല്ക്കു​ക​യാ​യി​രു​ന്ന ഇ​വ​ർ.
ട്രെ​യി​ൻ വ​രു​ന്ന​ത് ഒ​ന്നാ​മ​ത്തെ പ്ലാ​റ്റ്ഫോ​മി​ലാ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ പെ​ട്ടെ​ന്ന് അ​വി​ടേ​ക്ക് ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​സ​മ​യം ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന കോ​യ​മ്പ​ത്തൂ​ർ-​ഹി​സാ​ർ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സാ​ണ് ഇ​ടി​ച്ച​ത്.
 
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *