പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ആലാമരം സ്വദേശി സുരേഷാ(50)ണ് മരിച്ചത്.
പാലക്കാട് കഞ്ചിക്കേട്ടാണ് സംഭവം. പ്രാദേശിക കൂട്ടായ്മയാണ് ഓണാഘേഷം സംഘടിപ്പിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയ ഉടന്‍ സുരേഷിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.