ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ചെന്നൈയിന്‍ എഫ്‌സിക്കും, ബെംഗളൂരു എഫ്‌സിക്കും ജയം. ചെന്നൈയിന്‍ 3-2ന് ഒഡീഷ എഫ്‌സിയെയും, ബെംഗളൂരു 1-0ന് ഈസ്റ്റ് ബംഗാളിനെയും തോല്‍പിച്ചു.
48, 51 മിനിറ്റുകളില്‍ ഫാറൂഖ് ചൗധരിയും, 69-ാം മിനിറ്റില്‍ ഡാനിയല്‍ ചീമയുമാണ് ചെന്നൈയിനായി വല കുലുക്കിയത്. 
ഒമ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഡീഗോ മൗറിഷ്യൊ ഒഡീഷയെ മുന്നിലെത്തിച്ചെങ്കിലും ചെന്നൈയിന്‍ പിന്നാലെ ആഞ്ഞടിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷത്തില്‍ റോയ് കൃഷ്ണ ഒഡീഷയ്ക്കായി രണ്ടാം ഗോള്‍ നേടി.
25-ാം മിനിറ്റില്‍ വിനിത് വെങ്കടേഷാണ് ബെംഗളൂരുവിനായി വിജയഗോള്‍ നേടിയത്. 87-ാം മിനിറ്റില്‍ ലാല്‍ചുങ്കുങ്ക റെഡ് കാര്‍ഡ് കണ്ട് പുറത്തായത് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായി.

By admin

Leave a Reply

Your email address will not be published. Required fields are marked *