എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നയൻതാര. സോഷ്യൽ മീഡിയയ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.’എന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അനാവശ്യമോ വിചിത്രമോ ആയ ട്വീറ്റുകൾ പോസ്റ്റ് ചെയ്യപ്പെട്ടാല്‍, ദയവായി അവഗണിക്കുക’ – എന്നാണ് താരം കുറിച്ചിരിക്കുന്നത്.
നയൻതാരക്ക് പിന്തുണയുമായി നിരവധി ആരാധകർ എത്തിയിട്ടുണ്ട്.വെരിഫൈഡ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് എങ്ങനെയാണെന്നാണ്’ എലോണ്‍ മസ്കിനെ ടാഗ് ചെയ്ത് ചിലര്‍ ചോദിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജവാന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ ഏഴിനായിരുന്നു നയന്‍താരയുടെ അവസാനത്തെ എക്സ് പോസ്റ്റ് എത്തിയത്. അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ ഷാറൂഖ് ഖാനായിരുന്നു നായകൻ. ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു.