പ്രമേഹ രോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ സംശയം ഉള്ളതും ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു ശീതളപാനീയമാണ് ഇളനീർ. മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം​, വിറ്റാമിൻ സി, കാത്സ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ്​ ഇളനീർ. പ്രമേഹ രോഗികള്‍ക്ക് കരിക്കിൻ വെള്ളം കുടിക്കാം എന്നാണ് പറയുന്നത്. പക്ഷേ ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ഇവ കുടിക്കാവൂ.
200 മില്ലി തേങ്ങാവെള്ളത്തിൽ 40-50 കലോറിയും 10 ഗ്രാം കാർബോഹൈഡ്രേറ്റും ഉണ്ട്.  കരിക്കിൻ വെള്ളത്തിന് സമാനമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഒരു കപ്പ് ചായ/കാപ്പി പാലിൽ 40-60 കലോറിയാണ്. കരിക്കിൻ വെള്ളത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ, പ്രോട്ടീനിന്‍റയോ കൊഴുപ്പ് സമ്പന്നമായ ഭക്ഷണത്തിന്‍റെയോ ഒപ്പം മാത്രം ഇവ കുടിക്കുന്നതാകും പ്രമേഹ രോഗികള്‍ക്ക് നല്ലത്.
ഇളനീരിനൊപ്പം നിലക്കടല, ബദാം, വറുത്ത ചേന എന്നിവ കഴിക്കാം. ഇത്തരത്തില്‍ നിങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് തടയാൻ സാധിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര്‍ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ ഗുണം ചെയ്യും. ഇളനീരില്‍ കൊളസ്‌ട്രോള്‍ ഒട്ടുമില്ല. 
അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച പാനീയം കൂടിയാണിത് . ഭക്ഷണത്തിന്​ മുമ്പ്​ ഒരു ഗ്ലാസ്​ ഇളനീർ കുടിക്കുന്നത്​ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ ഇളനീര്‍ ഗര്‍ഭിണികള്‍ക്കും കുടിക്കാവുന്ന ഒരു പാനീയമാണ്. ക്ഷീണമകറ്റി, ഉന്‍മേഷം നല്‍കുക മാത്രമല്ല, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *