ജെമിനി ലൈവ് ചാറ്റ്‌ബോട്ട് എഐ അസിസ്റ്റന്‍റിനെ എല്ലാ ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്കും സൗജന്യമായി ഗൂഗിള്‍ ലഭ്യമാക്കുന്നു. മുമ്പ് ജെമിനി അഡ്വാന്‍സ്‌ഡ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായിരുന്നു ഈ ചാറ്റ്‌ബോട്ട് ലഭ്യമായിരുന്നത്. വൈകാതെ ഐഒഎസിലേക്കും ഈ എഐ അസിസ്റ്റന്‍റ് എത്തും.
എല്ലാ ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്കും ജെമിനി ലൈവ് ചാറ്റ്‌ബോട്ട് ലഭ്യമാകും എന്ന് ഗൂഗിള്‍ ജെമിനി ടീം എക്‌സിലൂടെയാണ് അറിയിച്ചത്. ജെമിനി ആപ്പിള്‍ പ്രത്യക്ഷപ്പെടുന്ന മുറയ്ക്ക് സൗജന്യമായി ചാറ്റ്ബോട്ട് ഉപയോഗിക്കാം. മുമ്പ് ഈ ചാറ്റ്‌ബോട്ട് ജെമിനി അഡ്വാന്‍സ്‌ഡ് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായിരുന്നു ഇതുവരെ ലഭ്യമായിരുന്നത്. എന്നാല്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് നിലവില്‍ ജെമിനി ലൈവ് നിലവില്‍ ലഭ്യമാകുന്നത്. ആന്‍ഡ്രോയ്‌ഡ് സ്‌മാര്‍ട്ട്ഫോണില്‍ യൂസര്‍മാര്‍ക്ക് ജെമിനി ലൈവ് എഐ അസിസ്റ്റന്‍റുമായി സ്വാഭാവികമായ ആശയവിനിമയം പുതിയ സംവിധാനം സാധ്യമാക്കും. ഗൂഗിള്‍ ആപ്പിന്‍റെ ഐഒഎസ് വേര്‍ഷന്‍ ഉപയോഗിക്കുന്ന ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ജെമിനി ലൈവിന്‍റെ സൗജന്യ വേര്‍ഷന്‍ ഉപയോഗിക്കാനാവില്ല. വൈകാതെ തന്നെ സൗജന്യ ജെമിനി ലൈവ് ഇതര ഭാഷകളിലേക്കും ഐഒഎസിലേക്കും എത്തിയേക്കും.
We’re starting to roll out Gemini Live in English to more people using the Android app, free of charge. Go Live to talk things out with Gemini, explore a new topic, or brainstorm ideas. Keep an eye out for Gemini Live in the Gemini app 👀 pic.twitter.com/0VL0c7E6Gw
— Google Gemini App (@GeminiApp) September 12, 2024
Read more: പണി ഐഫോൺ 16നാണ്, ഗാലക്‌സി എസ്24 അൾട്രയ്ക്ക് വന്‍ ഡിസ്‌കൗണ്ട്; സാംസങിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക്!
മുമ്പ് മാസം 1,950 രൂപയുടെ ജെമിനി അഡ്വാന്‍സ് സബ്‌സ്‌ക്രിപ്ഷന്‍ ഉണ്ടായിരുന്നവര്‍ക്ക് മാത്രമാണ് ജെമിനി ലൈവ് ലഭ്യമായിരുന്നത്. ആദ്യ ഒരു മാസത്തെ സൗജന്യ ട്രെയലിന് ശേഷമുള്ള തുകയായിരുന്നു ഇത്. ഗൂഗിളിന്‍റെ ഏറ്റവും അഡ്വാന്‍സ്‌ഡ് എഐ മോഡലായ ജെമിനി 1.5 പ്രോയിലേക്കും ഈ സബ്‌സ്‌ക്രിപ്ഷന്‍ വഴി ആക്സസ് ലഭിച്ചിരുന്നു. ഇതിന് പുറമെ ജെമിനി പിന്തുണയുള്ള ജിമെയില്‍, ഡോക്സ് എന്നിവയിലേക്കും പ്രവേശനമുണ്ടായിരുന്നു. ജെമിനി അഡ്വാന്‍സ്‌ഡ് ഉപയോഗിക്കുന്നവര്‍ക്ക് 2ടിബി സ്റ്റോറേജും (ഗൂഗിള്‍ വണ്‍) ഗൂഗിള്‍ നല്‍കിയിരുന്നു. ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവയില്‍ ഇതുവഴി സ്റ്റോറേജ് ഉപയോഗിക്കാം.
Read more: ഈ നമ്പറുകളില്‍ നിന്നുള്ള കോള്‍ എടുക്കല്ലേ, മെസേജ് തുറക്കല്ലേ, വന്‍ ചതി മണക്കുന്നു; മുന്നറിയിപ്പ്