കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഐഎസ് ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഷിയ ഭൂരിപക്ഷ പ്രദേശത്താണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.
ഘോര്‍, ദൈഗുണ്ടി പ്രവിശ്യകള്‍ക്കിടയില്‍ സഞ്ചരിക്കുകയായിരുന്ന ന്യൂനപക്ഷ ഹസാരകളെ ലക്ഷ്യമിട്ട് നടന്ന വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
കാബൂളിലെ താലിബാന്‍ അധികൃതര്‍ ആക്രമണം സ്ഥിരീക്കുന്നതിന് മുമ്പ് തന്നെ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
ആക്രമണത്തില്‍ തങ്ങളുടെ പോരാളികള്‍ മെഷീന്‍ ഗണ്ണാണ് ഉപയോഗിച്ചതെന്ന് ഐഎസ് പറഞ്ഞു. താലിബാന്‍ റിപ്പോര്‍ട്ട് ചെയ്തതിലും കൂടുതല്‍ മരണസംഖ്യയുണ്ടാക്കിയതായാണ് ഐഎസിന്റെ അവകാശവാദം.