ഡൊണാൾഡ് ട്രംപിന്റെ വലതുപക്ഷ അനുയായി ലോറാ ലൂമർ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ഇന്ത്യൻ പൈതൃകത്തെ പരിഹസിച്ചു നടത്തിയ പ്രസ്താവം വിവാദമായി. ഹാരിസ് പ്രസിഡന്റായാൽ വൈറ്റ് ഹൗസ് നിറയെ കറിയുടെ മണം ആയിരിക്കുമെന്ന് അവർ ആക്ഷേപിച്ചു.പൗരന്മാർക്ക് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു ചോദ്യാവലി നൽകുമെന്നും അത് ആർക്കും മനസിലാവില്ലെന്നും ലൂമർ (31) പറഞ്ഞു.എക്‌സിൽ ലൂമർ അഭിപ്രായങ്ങൾ കയറ്റിയത് ഹാരിസ് കുട്ടിയായിരിക്കെ ഇന്ത്യയിൽ മുത്തശ്ശനെയും മുത്തശ്ശിയേയും കാണാൻ പോയത് ഓർമിച്ചപ്പോഴാണ്.
ഫിലാഡൽഫിയയിൽ ചൊവാഴ്ച നടന്ന ഡിബേറ്റിനു ട്രംപിന്റെ സ്വകാര്യ വിമാനത്തിൽ കൂടെ പോയ ലൂമർ പിറ്റേന്നു മൻഹാട്ടനിൽ സെപ്റ്റംബർ 11 അനുസ്മരണ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. അൽ ഖയെദ ആക്രമണത്തിനു പിന്നിൽ അമേരിക്കൻ ഗൂഢാലോചന ആരോപിച്ച അവർ ബുധനാഴ്ച ഉടനീളം ട്രംപുമായുള്ള പരിപാടികളുടെ ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ കയറ്റി. ഒഹായോവിൽ കുടിയേറ്റക്കാർ വളർത്തുമൃഗങ്ങളെ ഭക്ഷിക്കുന്നുവെന്ന ആരോപണം ട്രംപ് പറഞ്ഞത് ലൂമറുടെ പ്രേരണയിലാണെന്നു ആരോപണമുണ്ട്.
പ്രകോപനപരമായി സംസാരിക്കുന്നതിൽ കുപ്രസിദ്ധി നേടിയ റെപ്. മാർജോറി ടെയ്‌ലർ ഗ്രീൻ (റിപ്പബ്ലിക്കൻ-ജോർജിയ) പോലും ലൂമറെ അപലപിച്ചു. “അമ്പരപ്പിക്കുന്നത്, അതിതീവ്ര വംശീയത,” അവർ പറഞ്ഞു. “റിപ്പബ്ലിക്കൻ പാർട്ടിയോ മാഗായോ ഇങ്ങനെയല്ല. പ്രസിഡന്റ് ട്രംപും ഇങ്ങനെയല്ല. ഇത്തരം പെരുമാറ്റം ഒരിക്കലൂം  വച്ചുപൊറുപ്പിക്കാൻ പാടില്ല.”ലൂമർ മാനസിക രോഗിയാണെന്നും നുണച്ചിയാണെന്നും ഗ്രീൻ നേരത്തെ ആക്ഷേപിച്ചിട്ടുണ്ട്. അവർ തമ്മിലുളള പുതിയ ഏറ്റുമുട്ടൽ ട്രംപിന്റെ അണികളിലെ സംഘർഷങ്ങളാണ് കാട്ടുന്നതെന്നു ‘പൊളിറ്റിക്കോ’ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *