കാസര്‍കോട്: ഓണാഘോഷപരിപാടിയ്ക്കിടെ ക്ലാസു റൂമിനുള്ളിൽവെച്ച് അധ്യാപികയ്ക്ക് പാമ്പു കടിയേറ്റു. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപിക വിദ്യയെയാണ് പാമ്പുകടിച്ചത്. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരിക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ .