ആലപ്പുഴ: സുഭദ്രയെ കൊലക്കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. പ്രതികളായ ശർമിളയുടേയും മാത്യൂസിന്റേയും സുഹൃത്തായ റെയ്‌നോള്‍ഡ് ആണ് അറസ്റ്റിലായത്.
കേസിലെ മുഖ്യ പ്രതികളായ മാത്യൂസിനെയും ശര്‍മിളയെയും കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
പ്രതികളായ ശര്‍മിളയ്ക്കും മാത്യൂസിനും മദ്യം എത്തിച്ചു നല്‍കുന്ന റെയ്നോള്‍ഡ് കൊല്ലപ്പെട്ട സുഭദ്രയ്ക്ക് ലഹരി നല്‍കിയിരുന്നോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വയോധികയായ സുഭദ്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ അതിക്രൂര മര്‍ദ്ദനത്തിനൊടുവിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക നേട്ടത്തിനായിട്ടാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം.