ഇടുക്കി: സഹോദരന്റെ മകളെ ലൈംഗിക ചൂഷണത്തിന് ഇരയായാക്കിയ കേസില്‍ പ്രതിക്ക് 11 വര്‍ഷം തടവും 1,20,000 രൂപ പിഴയും ശിക്ഷ വിധിച്ച് പൈനാവ് അതിവേഗ കോടതി.
ഇടുക്കി ചെറുതോണി സ്വദേശിയെയാണ് ജഡ്ജ് ലൈജുമോള്‍ ഷരീഫ് ശിക്ഷിച്ചത്. 2021 ലും 2022ലുമായി പെണ്‍കുട്ടിയെ പ്രതി നിരവധി തവണ ലൈംഗിക അതിക്രമണത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ ജേഷ്ഠനാണ് ഇയാള്‍. ഒരു തവണ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും മറ്റൊരു തവണ പ്രതിയുടെ വീട്ടില്‍ വച്ചുമാണ് അതിക്രമം നടത്തിയത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ വീട്ടുകാര്‍ വിവരം ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി.