തിരുവനന്തപുരം: ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഭാര്യക്കും മകനും ഗുരുതര പരിക്കേറ്റു. ഒറ്റശേഖരമംഗലം വാളികോട് കമുകിന്‍കോട് അഷിതാ ഭവനില്‍ കെ. അനില്‍ (42) ആണ് മരിച്ചത്. ഭാര്യ അഷിത, മകന്‍ ഒന്നാം ക്ലാസ് വിദ്യാർഥി ആദിദേവ് എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീടിന്റെ പാലുകാച്ചലിന് ബന്ധുക്കളെ ക്ഷണിക്കാന്‍ കുടുംബസമേതം ബൈക്കില്‍ പോകമ്പോൾ ആണ് അപകടം ഉണ്ടായത്. കാട്ടാക്കട തൃക്കാഞ്ഞിരപുരത്തു ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.
സംഭവ സ്ഥലത്തു വച്ചു തന്നെ അനില്‍ മരണപ്പെട്ടു. വ്യാഴാഴ്ച നാലുമണിയോടെയായിരുന്നു അപകടം. പിതാവ് പരേതനായ കൃഷണന്‍. മാതാവ്: മല്ലിക. മൃതദ്ദേഹം നെയ്യാര്‍ മെഡിസിറ്റിയില്‍.