ഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ കരാർ റെയിൽവേ ഭേദഗതി ചെയ്‌തു. 200 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാനുള്ള 58,000 കോടി രൂപയുടെ കരാറാണ് ഭേദഗതി ചെയ്തത്.
പുതിയ കരാർ പ്രകാരം ട്രെയിനുകളുടെ എണ്ണം 200ൽ നിന്ന് 133 ആയി കുറഞ്ഞു. കോച്ചുകളുടെ എണ്ണം പക്ഷെ 16ൽ നിന്ന് 24 ആയി വർധിപ്പിച്ചു.
വന്ദേ ഭാരത് എക്‌സ്പ്രസ് വിജയമായതോടെ, വന്ദേ ഭാരത് സ്ലീപ്പർ, വന്ദേ ഭാരത് മെട്രോ മോഡലുകൾ റെയിൽവേ ഉടൻ പുറത്തിറക്കും.