ചടയമംഗലം: ആയൂരില്‍ ബൈക്ക് മോഷ്ടിച്ച് കടന്ന രണ്ടംഗ സംഘം പിടിയില്‍. കൊല്ലം അഞ്ചാലുംമൂട് സരിതാഭവനില്‍ പ്രവീണ്‍ (24), കൊല്ലം ജവഹര്‍ ജങ്ഷനില്‍ മുഹമ്മദ് താരിഖ് (25) എന്നിവരാണ് പിടിയിലായത്. മുഹമ്മദ് താരിഖ് മുപ്പതിലധികം കേസുകളില്‍ പ്രതിയാണ്.
കൊല്ലം ഈസ്റ്റ് ഷാഡോ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ സുനീഷ്, എസ്.ഐമാരായ മോനിഷ്, ദിലീപ്, ജി.എസ്.ഐ ഫ്രാങ്ക്ളിന്‍, വേണു, ഉല്ലാസ്, ജോബി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.