മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ആർ മഹേഷ്‌ എംഎൽഎയുമായി “ടോക് ഷോ” സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ ആയിരുന്നു പരിപാടി.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷൻ ആയിരുന്നു. ഹ്രസ്വ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയത് ആയിരുന്നു സി ആർ മഹേഷ്‌ എംഎൽഎ. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ്സ് സംഘടന പ്രവർത്തനശൈലിയിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് ടോക് ഷോയിൽ സി ആർ മഹേഷ്‌ എംഎൽഎ പറഞ്ഞു. 
കലാ സാംസ്കാരിക പ്രവർത്തങ്ങളിലും ജീവകാരുണ്യ പ്രവർത്തങ്ങളിലും കൂടുതൽ ഇടപെടൽ നടത്തണം. പ്രവാസ സംഘടനാ പ്രവർത്തനം അതിനൊരു മാതൃക ആണെന്നും അദ്ദേഹം അഭിപ്രായപെട്ടു, ഐ.വൈ. സി.സി യുടെ തുടക്കകാലം മുതൽ സംഘടനയുമായി ചേർന്ന് പോകുന്ന ഒരാൾ ആണ് താനെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അനിൽ കുമാർ യു കെ, അജിത് കുമാർ കണ്ണൂർ, ജമാൽ കുറ്റിക്കാട്ടിൽ, റഹിം വാവ കുഞ്ഞു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,
നിരവധി പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് എംഎൽഎ മറുപടി നൽകി. സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *