എംപോക്‌സിനെതിരായ ആദ്യ വാക്‌സിന് അംഗീകാരം നല്‍കി ലോകാരോഗ്യസംഘടന. ബവേറിയൻ നോർഡിക് വാക്‌സിനാണ് അംഗീകാരം നല്‍കിയത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജിന്നിയോസ് എന്നാണ് ഇതറിയപ്പെടുന്നത്.
ജപ്പാനിലെ കെഎം ബയോളജിക്‌സ് നിർമ്മിച്ച എല്‍സി16 എന്ന മറ്റൊരു വാക്‌സിനും ലോകാരോഗ്യസംഘടന അവലോകനം ചെയ്തുവരികയാണ്.