കൊച്ചി: 2024 സെപ്റ്റംബർ 14-ന് ഉത്രാടം ദിനത്തിൽ സാധാരണക്കാരായ 5000 പേർക്ക് ട്വൻ്റി 20 പാർട്ടി ഓണസദ്യ സൗജന്യമായി നൽകുന്നു. പെരുമ്പി ജംഗ്ഷൻ ‘കൊരട്ടിയിലെ സണ്ണി ഹാളിലാണ് സദ്യ നടക്കുന്നത്.
അങ്കമാലി, ചാലക്കുടി, കൊടുങ്ങല്ലൂർ, നിയോജക മണ്ഡലങ്ങളിലെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, പാലിറ്റേറ്റീവ് കെയർ സെൻ്ററുകൾ, മെറ്റലി റിട്ടാർഡഡ് ട്രീറ്റ്മെൻ്റ് സെൻ്ററുകൾ, കുഷ്ഠരോഗികൾ തുടങ്ങി 3500 ഓളം ഭക്ഷണം അതത് സ്ഥാപനങ്ങൾക്ക് ട്വൻ്റി 20 പാർട്ടിയുടെ സഹായത്തോടെ വിതരണം ചെയ്യുന്നു.
1500-ലധികം ഭക്ഷണം സാധാരണക്കാർക്കായി വേദിയിൽ വിളമ്പുന്നു. നമ്മളും കുടുംബവും ഓണം ആഘോഷിക്കുമ്പോൾ നല്ല ഊണ് കഴിക്കാനുള്ള ഇക്കൂട്ടരുടെ വിലക്കയറ്റവും ബുദ്ധിമുട്ടും കണക്കിലെടുത്താണ് ഈ പരിപാടി. കുറച്ച് എൻആർഐ അഭ്യുദയകാംക്ഷികളും എംഇടിഎസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുകൾ പോലുള്ള സംഘടനകളുടെ സഹകരണത്തോടെയാണ് പ്രോഗ്രാം.
300 ൽ അധികം ട്വന്‍റി-20 പ്രവർത്തകരും അറിയപ്പെടുന്ന പാചകക്കാരും ചേർന്ന് വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്. പട്ടിണി ഇല്ലാത്ത കേരളം എന്ന സ്വപ്നം ട്വന്‍റി-20 യിലൂടെ പ്രാവർത്തികമാക്കാനാണ് ഞങ്ങൾ ഒത്തൊരുമിക്കുന്നത്.
ട്വൻ്റി 20 പാർട്ടിയുടെ കൊടുങ്ങല്ലൂർ, അങ്കമാലി, ചാലക്കുടി എന്നീ നിയോജക മണ്ഡലങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രോഗ്രാമിന് പാർട്ടി ഭാരവാഹികളായ ഡോ. വർഗ്ഗീസ് ജോർജ്, അഡ്വ. സണ്ണി ഡേവീസ് ഗോപുരം, അഡ്വ ബേബി പോൾ, അഡ്വ. ചാർളി പോൾ എന്നിവർ നേതൃത്വം നല്കും.
പത്രസമ്മേളനത്തിൽ അങ്കമാലി മണ്ഡലം പ്രസിഡൻ്റ് അഡ്വ. ബേബി പോൾ, സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ എന്നിവർ പങ്കെടുത്തു.