ആശുപത്രിയിലേക്ക് പോകുന്ന ഉടമയെ പിന്തുടർന്ന നായയെയും ആംബുലന്‍സിൽ കയറ്റി ഡ്രൈവർ; കൈയടിച്ച് സോഷ്യൽ മീഡിയ

നുഷ്യരോട്, പ്രത്യേകിച്ചും തന്‍റെ ഉടമകളോട് നായ്ക്കള്‍ക്കുള്ള സ്നേഹം വിശ്വപ്രസിദ്ധമാണ്. അടുത്തിടെ അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത് കാഴ്ചക്കാരുടെ ഹൃദയം കവര്‍ന്നു. തന്‍റെ ഉടമയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത് കണ്ട നായയും ആംബുലന്‍സിന് പിന്നാലെ ഓടി. നായ ആംബുലന്‍സിന് പിന്നാലെ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ട ആംബുലന്‍സ് ഡ്രൈവര്‍ വാഹനം ഒരു നിമിഷത്തേക്ക് നിര്‍ത്തുകയും പിന്നാലെ ഓടിവന്ന് ആംബുലന്‍സിന്‍റെ പുറകിലെ വാതില്‍ തുറന്ന് നായയെ വാഹനത്തില്‍ ഉടമയ്ക്കൊപ്പം കയറാന്‍ അനുവദിക്കുകയും ചെയ്തു. 

വീഡിയോ പങ്കുവച്ച് കൊണ്ട് താരാ ബൂള്‍ ഇങ്ങനെ എഴുതി, ‘ഉടമസ്ഥനുണ്ടായിരുന്ന ആംബുലൻസിന് പിന്നാലെ ഒരു നായ ഓടുകയായിരുന്നു. എമർജന്‍സി സർവീസിന് ഇത് മനസ്സിലാക്കിയപ്പോൾ നായയെ അകത്തേക്ക് കടത്തിവിട്ടു.’ മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ കണ്ടത് 87 ലക്ഷം പേര്‍. നിരവധി പേര്‍ യജമാന സ്നേഹം കാണിച്ച നായയെയും നായുടെ സ്നേഹം മനസിലാക്കി അതിനെയും വാഹനത്തില്‍ കയറ്റിയ ഡ്രൈവറെയും അഭിനന്ദിക്കാനെത്തി. 

സീതാറാം യെച്ചൂരി: രാഷ്ട്രീയത്തിൽ ‘പെർഫക്ഷനിസ്റ്റു’കളെയല്ല വേണ്ടതെന്ന് തെളിയിച്ച കമ്യൂണിസ്റ്റ്

85% കിഴിവെന്ന് പരസ്യം; പക്ഷേ, 14 ലക്ഷത്തിന് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന് പോയത് 83 ലക്ഷം രൂപ

കൊളംബിയയിലെ തുഞ്ചയിലാണ് സംഭവം നടന്നതെന്ന് ഡാഗൻസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ടോണോ എന്ന് പേരുള്ള നായയുടെ ഉടമ അലജാൻഡ്രോ രോഗബാധിതനായപ്പോള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ എത്തിയതായിരുന്നു ആംബുലന്‍സ്. പക്ഷേ. ഉടമയെ തനിച്ച് ആശുപത്രിയിലേക്ക് വിടാന്‍ നായയ്ക്ക് മനസു വന്നില്ല. അവനും പിന്നാലെ ഓടി. വില്ല ഡി ലെയ്‌വയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ ദൂരമുള്ള തുഞ്ചയിലുള്ള ആശുപത്രിയിലേക്കാണ് അലജാൻഡ്രോയെ കൊണ്ട് പോയത്. ഈ സമയം നായയും വാഹനത്തെ പിന്തുടരുകയായിരുന്നു.  

പിന്നാലെ എത്തിയ ഒരു മോട്ടോർ സൈക്കിള്‍ യാത്രക്കാരനാണ് ഈ ദൃശ്യം കണ്ടതും മൊബൈലില്‍ പകർത്തിയതും. അദ്ദേഹം തന്നെയാണ് ആംബുലന്‍സ് ഡ്രൈവറെ നായ പിന്തുടരുന്നുണ്ടെന്ന് അറിയിച്ചത്. തുടര്‍ന്നാണ് ആംബുലന്‍സ് ഡ്രൈവർ വാഹനം നിര്‍ത്തി നായയെ വാഹനത്തില്‍ കയറാന്‍ അനുവദിച്ചത്. “ഞങ്ങളെ നായ്ക്കൾ അർഹിക്കുന്നില്ല”. എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. “ഡ്രൈവർക്കാണ് സല്യൂട്ട്,” മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു.  “ഞാൻ ആരെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് ഉറപ്പില്ല- നായയെയോ ഡ്രൈവറെയോ! രണ്ടും ഗംഭീരമാണ്! ” മറ്റൊരാൾ അഭിപ്രായപ്പെട്ടു. 

കാൽമുട്ട് ചികിത്സയ്ക്കെത്തിയ 63 -കാരന് ജനനേന്ദ്രിയം ‘അസ്ഥി’യായി മാറുന്ന അപൂർവ്വ രോഗം; കണ്ടെത്തിയത് എക്സ്റേയിൽ

By admin