കോഴിക്കോട്: നഗരത്തിലെ റോഡ് സുരക്ഷയെയും സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങളെയും കുറിച്ച് നല്ല അവബോധം വളര്‍ത്തിക്കൊണ്ട്, ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) കോഴിക്കോട്ടെ സേഫ്റ്റി എജ്യൂക്കേഷന്‍ ട്രെയിനിങ് സെന്‍ററിന്‍റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു. ആഘോഷത്തിന്‍റെ ഭാഗമായുള്ള കേക്ക് മുറിക്കല്‍ ചടങ്ങില്‍ കോഴിക്കോട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്‍റ്) സന്തോഷ് കുമാര്‍ സി.എസ്, എച്ച്എംഎസ്ഐയിലെ പ്രധാന വ്യക്തികള്‍, കമ്പനിയുടെ ഡീലര്‍ പാര്‍ട്ണര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
2019 സെപ്റ്റംബറിലാണ് കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റുമായി സഹകരിച്ച് ഹോണ്ട ഇന്ത്യ കോഴിക്കോട്ട് സേഫ്റ്റി ഡ്രൈവിങ് എജ്യുക്കേഷന്‍ സെന്‍റര്‍ തുറന്നത്. ഇതുവരെ വിവിധ പ്രായവിഭാഗങ്ങളിലുള്ള 61,500 പേര്‍ക്ക് ഈ സെന്‍ററില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. റോഡ് സുരക്ഷയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള റൈഡിങ് ട്രെയിനര്‍ സെഷന്‍, സേഫ്റ്റി ഗിയര്‍ അവബോധം, സേഫ്റ്റി റൈഡിങ് തിയറി സെഷനുകള്‍ എന്നിവ ഉള്‍പ്പെടുന്ന റോഡ് സുരക്ഷ പരിശീലനം, ലേണര്‍ ലൈസന്‍സ് രജിസ്ട്രേഷന്‍, കോര്‍പ്പറേറ്റ് ആക്ടിവീറ്റീസ് എന്നിവ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുന്നു.
ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാനും, സുരക്ഷിതമായ റൈഡിങ് ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ട് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹോണ്ടയുടെ ക്യാമ്പയിനുകള്‍ ഇതിനകം 77 ലക്ഷത്തിലധികം പേരിലേക്ക് എത്തിയിട്ടുണ്ട്. ആഗോളതലത്തില്‍, റോഡ് സുരക്ഷക്ക് ഹോണ്ട വലിയ പ്രാധാന്യമാണ് നല്‍കുന്നത്. 2050ഓടെ ആഗോളതലത്തില്‍ ഹോണ്ട മോട്ടോര്‍ സൈക്കിളുകളും വാഹനങ്ങളും ഉള്‍പ്പെടുന്ന ട്രാഫിക് കൂട്ടിയിടി മരണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് ശ്രമമെന്ന് 2021ല്‍ എച്ച്എംഎസ്ഐ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലുടനീളമുളള 10 ട്രാഫിക് പാര്‍ക്കുകളിലും, 6 സേഫ്റ്റി ഡ്രൈവിങ് എജ്യുക്കേഷന്‍ സെന്‍ററിലുമായാണ് ഹോണ്ട റോഡ് സുരക്ഷ പരിശീലനം സംഘടിപ്പിക്കുന്നത്.