തിരുവനന്തപുരം: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
”വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദര്‍ശത്തില്‍ അവസാനം വരെ അടിയുറച്ചു ജീവിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി. രാജ്യസഭാ എം.പി. എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രശംസ നേടിയതാണ്.
സി.പി.എം. ജനറല്‍ സെക്രട്ടറിയായി ഒമ്പതു വര്‍ഷം ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ യെച്ചൂരിക്ക് സാധിച്ചു. തന്റെ നിലപാടുകളില്‍ അടിയുറച്ച് നില്‍ക്കുമ്പോഴും എതിരാളികളോട് സൗമ്യമായി പെരുമാറിയ നേതാവായിരുന്നു യെച്ചൂരി” – കെ. സുരേന്ദ്രന്‍ പറഞ്ഞു.