തിരുവനന്തപുരം: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുന്‍ മന്ത്രിയും സി.പി.എം. മുതിര്‍ന്ന നേതാവുമായ എ.കെ. ബാലന്‍.
സീതാറാം യെച്ചൂരിയുടെ വിയോഗം അവിശ്വസനീയം. മതനിരപേക്ഷതയുടെ മുഖമായിരുന്നു സീതാറാം യെച്ചൂരി. ദീര്‍ഘനാള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി ഏറെ വേദനിപ്പിക്കുന്നതാണ്. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ എന്ന നിലയില്‍ യെച്ചൂരിയുടെ സംഭാവനകള്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും എ.കെ. ബാലന്‍ പറഞ്ഞു.