ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യശാസ്ത്ര പഠനത്തിനായി വിട്ടുനൽകും. ഇന്ന് എയിംസില്‍ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച വസന്ത് കുഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകും.
14നു രാവിലെ എകെജി ഭവനില്‍ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം മൂന്നുമണിയോടെ ഭൗതിക ശരീരം പഠനത്തിനായി വിട്ടുനൽകും.