ചെന്നൈ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി ദേശീയ വക്താവ് സിആർ കേശവൻ. രാഹുൽ ഗാന്ധി നുണയനാണെന്നും രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തോട് പൊറുക്കില്ലെന്നും കേശവന്‍ പറഞ്ഞു.
ഈയിടെ നടത്തിയ യുഎസിലേക്കുളള യാത്ര വെറും ദുരുപയോഗം മാത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു 
‘രാഹുൽ ഗാന്ധിയുടെ സമീപകാല അമേരിക്കൻ സന്ദർശനം വെറും ഉപയോഗമില്ലാത്ത യാത്രയായിരുന്നു. സത്യത്തെ അദ്ദേഹം വളച്ചൊടിക്കുകയും അടിസ്ഥാന രഹിതമായവ കെട്ടിച്ചമയ്ക്കുകയും ചെയ്യുന്നു.
അദ്ദേഹം ഒരു നുണയനാണ്. വിദേശത്ത് ഇന്ത്യയുടെ സ്ഥാനം ഇകഴ്ത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്’ -സിആർ കേശവൻ പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയേയും ചോദ്യം ചെയ്യുന്നവരുമായി രാഹുൽ ഗാന്ധി ഇടപെട്ടുവെന്ന് ബിജെപി ദേശീയ വക്താവ് ആഞ്ഞടിച്ചു.
‘ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയേയും പരസ്യമായി ചോദ്യം ചെയ്യുന്ന ഒരാളായ കോൺഗ്രസ് അംഗം ഇൽഹാൻ ഒമറുമായി രാഹുൽ സംസാരിച്ചു.
ഇൽഹാൻ ഒമർ സംസാരിക്കുന്നത് തീവ്രവാദികൾക്ക് വേണ്ടിയാണ്. അവരുടെ അജണ്ടയ്‌ക്ക് വേണ്ടിയാണ് വാദിക്കുന്നത്. അവർ സ്വതന്ത്ര കശ്‌മീരിന് വേണ്ടി വാദിച്ച ആളാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *