എസ് ഐ ഒ കേരള സംഘടിപ്പിക്കുന്ന ‘ ഹൻദലയുടെ വഴിയെ നടക്കുക ബാബരിയുടെ ഓർമ്മകളുണ്ടായിരിക്കുക’ എന്ന ക്യാമ്പയിൻ്റെ ഭാഗമായി എസ് ഐ ഒ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈ വരുന്ന ശനിയാഴ്ച്ച 2024 സെപ്റ്റംബർ 14 പൊന്നാനിയിൽ മേഖല സമ്മേളനം സംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകിട്ട് 5.00 നു വിദ്യാർത്ഥി റാലിയോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. 
 
ശേഷം പൊന്നാനി ബസ്സ്റ്റാൻഡ് പരിസരത്ത് പൊതുസമ്മേളനം എസ് ഐ ഓ സംസ്ഥാന പ്രസിഡൻറ് സഈദ് ടി കെ ഉദ്ഘാടനം  നിർവഹിക്കുന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നിർവഹിക്കും. എസ് ഐ ഒ സംസ്ഥാന സെക്രട്ടറി മിസ്ഹബ് ശിബ്‌ലി, എസ് ഐ ഒ ജില്ലാ പ്രസിഡണ്ട് അനീസ്  ടി, ജമാഅത്തെ ഇസ്ലാമി പൊന്നാനി ഏരിയ പ്രസിഡൻറ് അബ്ദുസ്സലാം പി ,എസ്. ഐ .ഒ ജില്ലാ  സെക്രട്ടറി ഷിബ്‌ലി മസ്ഹർ തുടങ്ങിയവർ പങ്കെടുക്കും.
 
പത്രസമ്മേളനത്തിൽ എസ്.ഐ.ഒ മലപ്പുറം ജില്ലാ സെക്രട്ടറി ശിബ്‌ലി മസ്ഹർ, ജില്ലാ സമിതി അംഗം റംഷീദ് പാലപ്പെട്ടി, ജമാഅത്തെ ഇസ്‌ലാമി പൊന്നാനി ഏരിയാ പി.ആർ കൺവീനർ നദീർ. കെ.പി, എസ്.ഐ.ഒ പൊന്നാനി ഏരിയാ പ്രസിഡൻ്റ് യൂനുസ് , എസ്.ഐ.ഒ മാറഞ്ചേരി ഏരിയാ സമിതി അംഗം ഫാസിൽ ടി.സി എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *