മുംബൈ: ബറോഡ ബിഎന്‍പി പാരിബാസ് അസറ്റ് മാനേജുമെന്റ് കമ്പനിയുടെ ബറോഡ ബിഎന്‍പി പാരിബാസ് ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട് നാലാം വര്‍ഷത്തിലേക്ക്. തുടക്കം മുതല്‍ ഫണ്ട് ബെഞ്ച്മാര്‍ക്ക് സൂചികയേക്കാള്‍ നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിവരുന്നു. സ്‌കീമിന്റെ തുടക്കം മുതല്‍ പ്രതിസമാം 10,000 രൂപ എസ്‌ഐപിയായി നിക്ഷേപിച്ചിരുന്നുവെങ്കില്‍ 2024 ഓഗസ്റ്റ് 31ലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ മൂല്യം 8.51 ലക്ഷം രൂപയാകുമായിരുന്നു.
സമാന കാറ്റഗറിയിലെ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ് നാല് വര്‍ഷമായ ഫണ്ടിന്റെ നേട്ടം. അതേസമയം, ബെഞ്ച്മാര്‍ക്കിനേക്കാള്‍ താഴ്ന്ന ബിറ്റ നിലനിര്‍ത്തുകയും ചെയ്യുന്നു. അതായത്, ബുള്ളിഷ് കാലഘട്ടങ്ങളില്‍ ബെഞ്ച്മാര്‍ക്ക് സൂചികയെ മറികടക്കുമ്പോള്‍, മാന്ദ്യത്തിന്റെ കാലത്ത് മികച്ച പ്രതിരോധം സൃഷ്ടിക്കാനും ഫണ്ടിന് കഴിഞ്ഞുവെന്ന് ചുരുക്കം. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാന്‍(എസ്‌ഐപി)നിക്ഷേപകര്‍ക്ക് കഴിഞ്ഞ വര്‍ഷം 53 ശതമാനവും വരുമാനവും ഫണ്ടിന്റെ തുടക്കം മുതല്‍ 32.04 ശതമാനംനേട്ടവും നല്‍കി.
ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളില്‍ ചുരുങ്ങിയത് 35 ശതമാനം വീതമാണ് സ്‌കീം നിക്ഷേപിക്കുന്നത്. അതേസമയം, തന്ത്രപരമായി സ്‌മോള്‍ ക്യാപുകളിലും നിക്ഷേപിക്കുന്നതിലൂടെ വളര്‍ന്നു വരുന്ന കമ്പനികളിലും നിക്ഷേപം വിന്യസിക്കാന്‍ ശ്രദ്ധിക്കുന്നു.വരും കാലയളവില്‍ ലാര്‍ജ് ക്യാപുകളാകാന്‍ സാധ്യതയുള്ള വളര്‍ന്നുവരുന്ന കമ്പനികളില്‍ ബറോഡ ബിഎന്‍പി പാരിബാസ് ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട് നിക്ഷേപം ക്രമീകരിക്കുന്നതിലൂടെ മികച്ചനേട്ടം നിക്ഷേപകന് ലഭ്യമാക്കാന്‍ കഴിയുന്നു. 2006 മുതലുള്ള കാലയലവ് പരിശോധിച്ചാല്‍ വന്‍കിട ഓഹരികള്‍ മികച്ച നേട്ടം നിക്ഷേപകന് നല്‍കിവരുന്നതായി കാണാം. മിഡക്യാപ് ആകട്ടെ വിപണിയില്‍ തിളങ്ങുന്ന നക്ഷത്രങ്ങളായി തുടരുന്നു. ബെഞ്ച്മാര്‍ക്ക് സൂചികയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്ന്, മൂന്ന് വര്‍ഷങ്ങളിലെ ഫണ്ടിന്റെ മികവ് ഓഹരികളുടെ തിരഞ്ഞെടുപ്പിലാണ് പ്രതിഫലിക്കുന്നത്.അടിസ്ഥാന സൂചികയില്‍ 250 കമ്പനികളാണുള്ളത്. റിസ്‌ക് ക്രമീകരിച്ച പോര്‍ട്ട്‌ഫോളിയോക്കായി വൈവിധ്യവത്കരിക്കപ്പെട്ട ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ ഫണ്ട് മാനേജര്‍ക്ക് ഇത് സ്വാതന്ത്ര്യം നല്‍കുന്നു. ഈ വൈവിധ്യം സമ്പദ്ഘടനയുടെ വിവിധ സൈക്കിളുകളില്‍ ഫണ്ടിന്റെ മികവ് സന്തുലിതമാക്കാന്‍ സഹയിക്കുകയും നിക്ഷേപകര്‍ക്ക് മികച്ച നേട്ടം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
 
40-60 ഓഹരികളിലായാണ് നിക്ഷേപം ക്രമീകരിച്ചിട്ടുള്ളത്. ഓഹരികളുടെ തിരഞ്ഞെടുപ്പിനായി മികച്ച ഓഹരികളിലെ ‘ബോട്ടം അപ്പ്’ സമീപനമാണ് സ്വീകരിക്കുന്നത്. വന്‍കിട ഓഹരികളില്‍ മിതമായ നിരക്കില്‍ ഉയര്‍ന്ന നിലവാരമുള്ള ഓഹരികളില്‍ ശ്രദ്ധേകന്ദ്രീകരിക്കുന്നു. അതേസമയം, ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകളാണ് ഇടത്തരം ഓഹരികളിലെ തിരഞ്ഞെടുപ്പിലെ മാനദണ്ഡം.ബറോഡ ബിഎന്‍പി പാരിബാസ് ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട് നാലാം വര്‍ഷത്തിലേക്ക് കടന്ന വേളയില്‍, ‘ കൂടുതല്‍ കാര്യങ്ങള്‍ക്കായി ഒരുമിച്ച്’ എന്ന ബ്രാന്‍ഡ് വാഗ്ദാനം മുന്നോട്ടുവെയ്ക്കുന്നു. സമ്പത്ത് സൃഷ്യിക്കുന്നതിനുള്ള സമതുലിതമായ സമീപനം തേടുന്ന നിക്ഷേപകര്‍ക്ക് സ്ഥിരമായ വരുമാനവും നൂതന നിക്ഷേപ തന്ത്രങ്ങളും മുന്നോട്ടുവെയ്ക്കുന്ന ഫണ്ട് ഹൗസിന്റെ പ്രതിബദ്ധതയുടെ തെളിവാണിത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *