തലയോലപ്പറമ്പ്: ബംഗളുരുവില്‍നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസില്‍നിന്ന് 1.10 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തില്‍ കൊല്ലം പത്തനാപുരം സ്വദേശി ഷാഹുല്‍ ഹമീദി(56)നെ പിടികൂടി. പത്തനാപുരത്ത് മൊബൈല്‍ ഷോപ്പ് നടത്തുകയാണെന്നാണ് എക്‌സൈസിനോട് പറഞ്ഞത്.
തലയോലപ്പറമ്പ് ഡിബി കോളജിനു മുന്നില്‍ കടുത്തുരുത്തി എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ഓണത്തോട് അനുബന്ധിച്ചുനടത്തിയ വാഹന പരിശോധനയിലാണ് കള്ളപ്പണം പിടികൂടിയത്.