മമ്മൂട്ടിയെ ഒരുപാട് ഇഷ്ടമാണെന്നും മറക്കാനാകാത്ത ഒരു സംഭവം മനസിലുണ്ടെന്നും മല്ലികാ സുകുമാരന്‍. 
”മമ്മൂട്ടിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇന്നും മറക്കാന്‍ സാധിക്കാത്ത ഒരു സംഭവം എന്റെ മനസിലുണ്ട്. പൃഥ്വിരാജിന് തുടക്ക കാലത്ത് സംഘടനയില്‍ നിന്നും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. രാജു അഭിനയിക്കുന്നതിനെതിരെ മുദ്രാവാക്യം വിളിയും. സത്യത്തില്‍ ആ സമയത്ത് രാജുവിനോട് എല്ലാവര്‍ക്കും എന്തിനാണ് ഇത്രയും ദേഷ്യം ഉണ്ടായിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. കാരണം ഈ പ്രശ്‌നങ്ങളുണ്ടായിരുന്ന സമയം രാജു രണ്ടു മൂന്ന് സിനിമകള്‍ മാത്രം ചെയ്തിരിക്കുകയാണ്.
എല്ലാവരും പറയുന്നത് രാജു ഇനി സിനിമകള്‍ ചെയ്യരുതെന്നായിരുന്നു. അന്ന് എല്ലാ താരങ്ങളും ചുറ്റിലും ഇരിക്കുമ്പോള്‍ മമ്മൂട്ടി മാത്രം എന്റെ അടുത്തേക്ക് വന്ന് ചില കാര്യങ്ങള്‍ പറഞ്ഞു. ഈ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീര്‍ക്കാന്‍ പറ്റുമെങ്കില്‍ തീര്‍ക്കണമെന്നായിരുന്നു പറഞ്ഞത്. അപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെല്ലാം നീട്ടി കൊണ്ടു പോകണം എന്നും അതുവഴി പൃഥ്വിരാജ് കുറച്ച് കാലം അവസരങ്ങളില്ലാതെ നടക്കണമെന്നും ഒരു കൂട്ടം ആളുകള്‍ ആഗ്രഹിക്കുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. 
അന്ന് സംസാരിച്ചപ്പോള്‍ മമ്മൂട്ടി പറഞ്ഞത് ഒരു സോറി പറഞ്ഞ് പ്രശ്‌നം തീര്‍ക്കാന്‍ വേണ്ടിയായിരുന്നു. പക്ഷേ എല്ലാവരും ആവശ്യപ്പെട്ടത് മാപ്പെന്ന് തന്നെ പറയണമെന്നാണ്. മമ്മൂട്ടി വളരെ പൊളൈറ്റായിട്ടാണ് അന്ന് സംസാരിച്ചത്. അത് പൃഥ്വിരാജ് നടന്‍ സുകുമാരന്റെ മകനായത് കൊണ്ടാണ് അത്രയും സ്‌നേഹത്തോടെ പ്രശ്‌നം അവസാനിപ്പിക്കാന്‍ വേണ്ടി മമ്മൂട്ടി ശ്രമിച്ചത്. പൃഥ്വിയുടെ കരിയര്‍ തന്നെ നശിപ്പിക്കാന്‍ എല്ലാവരും ശ്രമിച്ചപ്പോള്‍ ആ പദ്ധതി തകര്‍ത്തതും മമ്മൂട്ടിയാണ്. 
സുകുമാരേട്ടനും മമ്മൂട്ടിയും തമ്മില്‍ നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. ഒരിക്കല്‍ ഞങ്ങള്‍ ഒരു സിനിമ എടുത്തു. അന്ന് മമ്മൂട്ടിയെ കണ്ട് സംസാരിക്കാനും ഡേറ്റ് പറയാനുമായി എറണാകുളത്ത് സുകുവേട്ടന്‍ വന്നിരുന്നു. അന്ന് മമ്മൂട്ടി പറഞ്ഞത് സുകുവേട്ടന്‍ ഇങ്ങോട്ട് വന്ന് ബുദ്ധിമുട്ടേണ്ട. ഞാന്‍ അങ്ങോട്ട് വരാമെന്നായിരുന്നു. അത്രയും ബഹുമാനം അദ്ദേഹത്തിന് സുകുമാരേട്ടനോടുണ്ട്. അന്ന് മുതല്‍ ഇങ്ങോട്ട് എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാ മര്യാദയും പാലിക്കുന്ന ഒരാളാണ് മമ്മൂട്ടി…”

By admin

Leave a Reply

Your email address will not be published. Required fields are marked *