ഇടുക്കി: തൊടുപുഴ മുട്ടം ശങ്കരപ്പിള്ളിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.
കാർ യാത്രക്കാരായ തൊടുപുഴ ചുങ്കം കണയനാനിക്കല് പ്രിൻസ് ജോസഫ് (27), കുമ്പംകല്ല് കിഴക്കൻപറമ്പില്‍ ആഷിക് (21) എന്നിവർ ക്കാണ് പരിക്കേറ്റത്.
ഇരുവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തില്‍ കാർ പൂർണമായും തകർന്നു
ഇന്ന് 10.30നായിരുന്നു അപകടം. കട്ടപ്പനയില്‍നിന്നും തൊടുപുഴയ്ക്ക് വന്ന ബസും മൂലമറ്റം ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.