കൽപ്പറ്റ: ജെൻസന് അന്ത്യ ചുംബനത്തോടെ വിട നൽകി ശ്രുതി. ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാൽ ആശുപത്രിയിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. 15 മിനിട്ട് ആശുപത്രിയിൽ പൊതുദർശനത്തിനുവെച്ചു. ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ വൈകിട്ട് 3 മണിക്കാണ് സംസ്കാരം.
ജെന്‍സന്‍റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിച്ച മൃതദേഹം കാണാൻ നിരവധി ആളുകളെത്തി. ബത്തേരി ആശുപത്രിയിൽ വച്ച്സഹോദരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ജെൻസനെ കണ്ടു. അമ്പലവയൽ ആണ്ടൂരിലെ വീട്ടിലേക്കാണ് ജെൻസൻ്റെ മൃതദേഹം കൊണ്ടുപോയത്. ഇവിടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.