നാദാപുരം: തൂണേരി പഞ്ചായത്തംഗമായ സി.പി.എം. കണങ്കൈ ഈസ്റ്റ് ബ്രാഞ്ച് അംഗത്തിനും മകള്‍ക്കും നേരെ ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍. കുമ്മങ്കോട് വരിക്കോളി സ്വദേശി ചാത്തന്‍ കുളങ്ങര മുഹമ്മദ് ഷാഫി(29)യാണ് അറസ്റ്റിലായത്.
ഓട്ടോ ഡ്രൈവര്‍ കാനന്തേരി കൃഷ്ണന്‍ (49), മകള്‍ അശ്വതി (22) എന്നിവര്‍ക്കു നേരെയാണ് ആക്രമണം നടത്തിയത്. ഇവര്‍ നാദാപുരം ഗവ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
നാദാപുരം-തലശേരി സംസ്ഥാന പാതയില്‍ തൂണേരിയില്‍ പുതുതായി ആരംഭിച്ച സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തായിരുന്നു സംഭവം. കൃഷ്ണന്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കൃഷ്ണനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മകളെയും മര്‍ദ്ദിച്ചത്. ഗതാഗത തടസം സൃഷ്ടിച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചതെന്ന് കൃഷ്ണന്‍ പറഞ്ഞു.