ചെന്നൈ: തമിഴ്‌നാട്ടിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളും കുട്ടിയുമടക്കം അഞ്ചു പേർ മരിച്ചു. മയിലാടുതുറൈ സ്വദേശിയായ മുഹമ്മദ് അൻവർ (56), ബന്ധു യാസർ അറാഫത്ത്, ഹാജിറ ബീഗം, ഹറഫത് നിശ, മകൻ അബ്നാൻ (മൂന്ന്) എന്നിവരാണ് മരിച്ചത്. രോഗിയെ സന്ദർശിച്ച് ചെന്നൈയിൽ നിന്ന് കുടുംബം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
യാസർ അറാഫത്താണ് കാർ ഓടിച്ചിരുന്നത്. ചിദംബരത്തെ പാലത്തിന് മുകളിൽ വെച്ച് നിയന്ത്രണം വിട്ട് കാർ എതിർ വശത്ത് നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. അതിനിടെ, സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ലോറി ഡ്രൈവർക്കായി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു