തിരുവനന്തപുരം: ആലപ്പുഴയിലും തൃശ്ശൂരുമായി എക്സൈസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വർണകടലാസിൽ പൊതിഞ്ഞ കഞ്ചാവ് ചേർത്ത മിഠായികൾ. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വില്പന നടത്താൻ കണ്ടെത്തിയ പുതിയ തന്ത്രം. ഇതോടെ മാതാപിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണമെന്നും എക്സൈസ് ഡിപ്പാർട്ട്മെന്‍റ് മുന്നറിപ്പ് നൽകി.
കുട്ടികളെ വശത്താക്കാൻ കഞ്ചാവ് ചേർത്ത മിഠായികൾ സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് എക്സൈസിന്‍റെ കണ്ടെത്തൽ. ആലപ്പുഴയിലും തൃശൂരിലും കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും അടുത്തിടെ കണ്ടെത്തിയ മിഠായികൾ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിരം പുറത്തുവന്നത്. സംശയകരമായി കുട്ടികളുടെ കയ്യിൽ ഇത്തരത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ ഉടനെ വിവരം അറിയിക്കണമെന്നും എക്സൈസ് പറഞ്ഞു.