രു നടൻ തനിക്ക് നഗ്ന ചിത്രം അയച്ചുതന്നെന്ന് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. തനിക്ക് ഷർട്ട് ഇടാത്ത ഒരു ചിത്രം അയച്ചുതന്നു. എന്നിട്ട് അത്തരത്തിൽ ഒരു ഫോട്ടോ അയച്ചുകൊടുക്കാൻ ആ നടൻ ആവശ്യപ്പെട്ടുവെന്ന് രഞ്ജിനി വെളിപ്പെടുത്തി. നടന്റെ പേര് പറയാമോയെന്ന് ചോദിച്ചപ്പോൾ അത് പറയാൻ പറ്രില്ലെന്നും തന്റെ കെെയിൽ ഇപ്പോൾ അത് തെളിയിക്കാൻ തെളിവ് ഇല്ലെന്നുമാണ് രഞ്ജിനി പറഞ്ഞത്. എനിക്ക് ഷർട്ട് ഇല്ലാത്ത ഫോട്ടോ അയച്ച ഒരു നടൻ ഉണ്ട്. എന്തിനായിരിക്കും അങ്ങനെയൊരു ചിത്രം അയച്ചത്. എന്നിട്ട് എന്നോട് പറയും എന്റെ ഫോട്ടോ അയക്കാൻ. പക്ഷേ അപ്പോൾ തന്നെ അതിന് നല്ല മറുപടി ഞാൻ കൊടുത്തു. മുട്ടിയ വാതിൽ മാറി പോയിയെന്ന് ഞാൻ പറയും. പിന്നെ വരില്ല. പക്ഷേ പലർക്കും നോ പറയാൻ കഴിയില്ല. കാരണം അവരുടെ സാഹചര്യമാണ്.ഇപ്പോൾ ഈ സംസാരം നടക്കുന്നത് ഇനി വരുന്ന കുട്ടികൾക്കുള്ള ഒരു പാഠമാണ്. അച്ഛനോ അമ്മയോ വലിയ നടീനടന്മാർ ആണെങ്കിലോ. നിർമ്മാതാക്കളുടെ കുടുംബം ആണെങ്കിലോ ഇത്തരം അനുഭവങ്ങൾ വരില്ല. എന്നാൽ ആരെയും അറിയാതെ സിനിമ മോഹം കൊണ്ട് വരുന്നരാണ് ഇത്തരം കുഴിയിൽ വീഴുന്നത്’, – രഞ്ജിനി വ്യക്തമാക്കി.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *