കൊച്ചി: ഐഎസ്എല്‍ 11ാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഓഫീഷ്യല്‍ ഓഡിയോ പാര്‍ട്ണറായി സാല്‍പിഡോ. ഉയര്‍ന്ന നിലവാരമുള്ള ശബ്ദ സംവിധാനങ്ങള്‍, ഡിജിറ്റൽ ഉപകരണങ്ങൾ, നൂതനമായ മറ്റ് പ്രൊഡക്ടുകള്‍ തുടങ്ങിയവയ്ക്ക് പേരുകേട്ട സാല്‍പിഡോ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകവൃന്ദത്തിനും മാച്ച്ഡേ ഇവന്റുകളിലും ഹൈ ക്വാളിറ്റി ഓഡിയോ എക്‌സ്പീരിയന്‍സ് ഉറപ്പുവരുത്തും.
പോർട്ടബിൾ മൾട്ടിമീഡിയ സ്പീക്കറുകൾ, ഇയർഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ട്രാവൽ ചാർജറുകൾ, പവർ ബാങ്കുകൾ, ഗെയിമിംഗ് ഗിയറുകൾ, കീബോർഡ്, മൗസ് തുടങ്ങിയവ നിർമ്മിക്കുന്ന മുൻനിര ബ്രാൻഡാണ് സാല്‍പിഡോ. ഔദ്യോഗിക ഓഡിയോ പാര്‍ട്ണര്‍ എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മാച്ചുകളിലും ക്ലബ്ബ് ഇവന്റുകളിലും സാല്‍പിഡോയുടെ അത്യാധുനിക ഓഡിയോ ഉപകരണങ്ങളുടെ സേവനം ഉറപ്പാക്കും.