തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് എഡിജിപിയ്‌ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
ഉയര്‍ന്നുവന്ന എല്ലാ പ്രശ്‌നങ്ങളും അന്വേഷിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്.
പരാതികളില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമാണ് എടുത്തത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ആരേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ല. ഉയര്‍ന്നുവന്ന എല്ലാ ആരോപണവും ഇപ്പോഴത്തെ അന്വേഷണത്തിലുണ്ട്.
പാര്‍ട്ടിക്ക് കൃത്യമായ നിലപാടുണ്ട്. അതിനനുസരിച്ച് മുന്നോട്ട് പോവും. പി വി അന്‍വന്‍ രേഖാമൂലം ഒരു പരാതിയും ശശിക്കെതിരെ തന്നിട്ടില്ല. എഴുതി നല്‍കിയ ആരോപണമുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും എംവി ഗോവിന്ദന്‍ അറിയിച്ചു.
സര്‍ക്കാറിന് ഒരു പ്രതിസസന്ധിയും നിലവില്ല. സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സ്വയം സൃഷ്ടിക്കുകയാണ്.
ആ വാര്‍ത്ത അനുസരിച്ച് പാര്‍ട്ടിയും സര്‍ക്കാരും നീങ്ങുന്നില്ലെങ്കില്‍ എന്തോ വലിയ അപകടമാണ് നടക്കുന്നതെന്ന് വരുത്തിതീര്‍ക്കും. പ്രചരിപ്പിച്ച വാര്‍ത്തയും സര്‍ക്കാര്‍ തീരുമാനവും തമ്മില്‍ യോജിപ്പില്ലെന്നതാണ് വാസ്തവമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.