വർഷം 30 ലക്ഷം ശമ്പളം, 3 ബിഎച്ച്കെ വീട്, അമ്മായിയമ്മ പാടില്ല; ഭാവി വരന് വേണ്ടിയുള്ള ടീച്ചറുടെ ആവശ്യം വൈറൽ
വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന ഒരോരുത്തര്‍ക്കും തങ്ങളുടെ ഭാവി വരന്‍ / വധു എങ്ങനെയായിരിക്കണമെന്നതിന് ചില കാഴ്ചപ്പാടുകള്‍ ഉണ്ടാകും. അത്തരത്തില്‍ തന്‍റെ ഭാവി വരനെ കുറിച്ചുള്ള ഒരു യുവതിയുടെ അസാധാരണമായ ആവശ്യങ്ങളുടെ പട്ടിക സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വര്‍ഷം 1.3 ലക്ഷം രൂപ ( മാസം 11,000 രൂപ) സമ്പാദിക്കുന്ന ബിഎഡ് ബിരുദധാരിയും വിവാഹമോചിതയുമായ യുവതി ഇന്ത്യയിലോ യുഎസിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കിയ ഒരു പങ്കാളിയെയാണ് തേടുന്നത്. പക്ഷേ, തന്‍റെ ഭാവി വരന് വർഷം 30 ലക്ഷം രൂപ (മാസം രണ്ടര ലക്ഷം രൂപ) വേണമെന്നാണ് യുവതിയുടെ ആവശ്യം. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇത് 96,000 ഡോളറായി (ഏകദേശം 80 ലക്ഷം രൂപ) സജ്ജീകരിച്ചിരിക്കുന്നു.
കഴിഞ്ഞില്ല. ടൈംപാസിന് പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്കാണ് യാത്ര പോകാനിഷ്ടം. ഒപ്പം സ്വതന്ത്ര്യമായ 3 ബിഎച്ച്കെ വീടും വേണം. അവിടെ അവളുടെ അച്ഛനമ്മമാരെ താമസിപ്പിക്കു. പക്ഷേ. വരന് അമ്മായിയമ്മ പാടില്ലെന്ന പ്രത്യേക നിര്‍ദ്ദേശവുമുണ്ട്. ജോലിക്ക് പോകേണ്ടത് കൊണ്ട് തനിക്ക് വീട്ടുജോലികള്‍ ചെയ്യാന്‍ കഴിയില്ലെന്നും അതിനാല്‍ ഒരു പാചകക്കാരനെയും വേലക്കാരിയെയും ജോലിക്ക് പ്രതീക്ഷിക്കുന്നതായും പ്രത്യേകം സൂചിപ്പിക്കുന്നു. സോഫ്റ്റ്‍വെയർ എഞ്ചിനീയറെയോ എംബിഎ, എസ് തുടങ്ങിയ ഡിഗ്രികളുള്ള ഒരാളെയാണ് താന്‍ അന്വേഷിക്കുന്നതെന്നും യുവതി എഴുതുന്നു. ഒപ്പം ഡിവോഴ്സിയായ യുവതിക്ക് 39 വയസാണെന്നും വരന് 34 നും 39 നും ഇടയില്‍ പ്രായമായിരിക്കണമെന്നും പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.
60 രൂപയുടെ സാധനം ഓർഡർ ചെയ്ത് എത്തിയപ്പോൾ 112 രൂപ അധികം; ശുദ്ധ കൊള്ളയെന്ന് സോഷ്യൽ മീഡിയ
Her qualities and salary 🤡
Expected husbands qualities and salary🗿🗿 pic.twitter.com/NGgJvVvN9l— ShoneeKapoor (@ShoneeKapoor) September 10, 2024
ഷോനേ കപൂര്‍ എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് യുവതിയുടെ ഭാവി വരനെ കുറിച്ചുള്ള കുറിപ്പ് പങ്കുവയ്ക്കപ്പെട്ടത്. കുറിപ്പ് പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. “അവൾ വിവാഹമോചിതയാണെങ്കിലും അവൾക്ക് ഒരു അവിവാഹിതനെ വേണം. അവളുടെ മാതാപിതാക്കൾ അവളോടൊപ്പം താമസിക്കും, പക്ഷേ അവള്‍ക്ക് അമ്മായിയമ്മ പാടില്ല. അവളുടെ ശമ്പളം 11000 /മാസം ആണ്, ഇത് നഗര പ്രദേശങ്ങളിലെ ഒരു വേലക്കാരിയുടെ ശമ്പളത്തിന് തുല്യമാണ്. എന്നാൽ ഭർത്താവ് നന്നായി പരിപാലിക്കപ്പെടണമെന്ന് അവൾ ആഗ്രഹിക്കുന്നു.” ഒരു കാഴ്ചക്കാരന്‍ എഴുതി. “പ്രതിവർഷം 132000 ശമ്പളം, അവളുടെ ഹോബി 5 സ്റ്റാർ ഹോട്ടലാണെന്ന് അവൾ പറയുന്നു, എന്താണ് അർത്ഥമാക്കുന്നത്. ലൂയി വിറ്റണിൽ എന്നെ അത്ഭുതപ്പെടുത്തുക, അതായിരുന്നു ഹൈലൈറ്റ്.” മറ്റൊരു കാഴ്ചക്കാരനെഴുതി. “വിവാഹങ്ങൾ ഇന്നത്തെ കാലത്ത് ഒരു ബിസിനസ് കരാർ പോലെയാണ്” എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചത്. “അവൾക്ക് വളരെയധികം പ്രതീക്ഷകളുണ്ട്” എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.