പത്തനംതിട്ട: രണ്ട് മാസം മുമ്പ് ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനെ (ഇഡ്ഡലി) മലയാലപ്പുഴ ഡി.വൈ.എഫ്.ഐ. മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തുഇന്നലെ ചേര്‍ന്ന കണ്‍വന്‍ഷനിലാണ് തെരഞ്ഞെടുത്തത്.
ഇയാള്‍ അടുത്തിടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്റെ തല അടിച്ചു തകര്‍ത്ത സംഭവത്തിലും ഇയാള്‍ സി.പി.എമ്മില്‍ ചേരുന്നതിന് മുമ്പും ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ. പ്രവര്‍ത്തകരെയും ആക്രമിച്ച കേസുകളില്‍ പ്രതിയാണ്.
ഡി.വൈ.എഫ്.ഐ. കോന്നി ബ്ലോക്ക് കമ്മിറ്റിയില്‍ ശരണ്‍ ചന്ദ്രനെ ഉള്‍പ്പെടുത്താനായിരുന്നു പാര്‍ട്ടി നേതൃത്വം ആദ്യം ആലോചിച്ചതെങ്കിലും എതിര്‍പ്പ് ശക്തമായതിനെത്തുടര്‍ന്ന് മേഖലാ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായി നിയമിച്ചെന്നാണ് വിവരം.
കഴിഞ്ഞ മാസം 29ന് ഒരു വിവാഹച്ചടങ്ങിനിടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി രാജേഷിനെ ബിയര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതിന് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. ഭീഷണിയെത്തുടര്‍ന്ന് രാജേഷ് അന്ന് പരാതി നല്‍കിയില്ല. ബുധനാഴ്ച രാത്രിയാണ് പോലീസില്‍ പരാതി നല്‍കിയത്. നിസാര വകുപ്പുകള്‍ ചുമത്തിയാണ് ശരണിനെതിരേ കേസെടുത്തത്.